National
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്യും. വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ നിലവിൽ രാജ്യസഭാ എംപിയാണ്.
എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും.
National
രാജ്യത്തെ ഏറ്റവും സന്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദം സ്വന്തമാക്കുകയെന്ന സ്വപ്നം സഫലീകരിക്കാതെയാണ് അജിത് പവാർ വിടവാങ്ങിയത്. അതേസമയം, ഇന്ത്യയിൽ മറ്റാർക്കുമില്ലാത്ത റിക്കാർഡ് അജിത് പവാറിനുണ്ട്. ആറു തവണയാണ് അദ്ദേഹം മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. കോൺഗ്രസും ശിവസേനയും ബിജെപിയും നേതൃത്വം നല്കിയ സർക്കാരുകളിൽ അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചു.
കഠിനാധ്വാനിയായ രാഷ്ട്രീയ നേതാവ് എന്നറിയപ്പെട്ടിരുന്ന അജിത്തിന്റെ കൃത്യനിഷ്ഠ പ്രശംസനീയമായിരുന്നു. പിതൃസഹോദരനും മറാഠ രാഷ്ട്രീയത്തിലെ പ്രബലനുമായ ശരദ് പവാറിന്റെ കൈപിടിച്ചാണ് അജിത് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. ബാരാമതിയിൽനിന്ന് എട്ടു തവണ നിയമസഭാംഗമായ ഇദ്ദേഹം ഒരുവട്ടം ലോക്സഭയിലുമെത്തി.
2023ൽ എൻസിപി പിളർത്തി ബിജെപി മുന്നണിക്കൊപ്പം ചേർന്നതാണ് "ദാദ’എന്നറിയപ്പെടുന്ന അജിത് പവാറിന്റെ രാഷ്ട്രീയജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്. ശരദ് പവാറിന്റെ നിഴലിൽനിന്നു മാറാൻ ദാദ തീരുമാനിക്കുകയായിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയെ കൈവെള്ളയിലെന്നപോലെ കൊണ്ടുനടന്ന പവാർകുടുംബത്തിൽ ആദ്യമായി അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ഇളയച്ഛനുമായുള്ള പോരിൽ അജിത്തിനായിരുന്നു വിജയം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അദ്ദേഹം നേടി. പാർട്ടിയുടെ പേരും ചിഹ്നവും അജിത് സ്വന്തമാക്കി. പാർട്ടി സ്ഥാപകൻ ശരദ് പവാറിന്റെ പാർട്ടിക്ക് എൻസിപി (എസ്പി) എന്ന പേരാണു ലഭിച്ചത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് അജിത് പവാറിന്റെ പാർട്ടി നേരിട്ടത്. ഒരേയൊരു സീറ്റിൽ പാർട്ടി വിജയിച്ചപ്പോൾ എട്ടു പേർ ശരദ് പവാർപക്ഷത്തുനിന്നു ലോക്സഭയിലെത്തി. അജിത്തിന്റെ ഭാര്യ സുനേത്ര ബാരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയോടു പരാജയപ്പെട്ടു.
എന്നാൽ, അഞ്ചു മാസത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത്പക്ഷ എൻസിപി ഉജ്വല വിജയം നേടി. 57 സീറ്റിൽ മത്സരിച്ച പാർട്ടി 41 സീറ്റാണു നേടിയത്. ഉപമുഖ്യമന്ത്രിസ്ഥാനവും അജിത്തിനു ലഭിച്ചു. ശരദ് പവാറിന്റെ എൻസിപി (എസ്പി) വെറും പത്തു സീറ്റിലൊതുങ്ങി.
മുന്പും ബിജെപിക്കൊപ്പം ചേർന്ന ചേർന്ന ചരിത്രം അജിത്തിനുണ്ട്. 2019ലായിരുന്നു അത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ചേർന്ന് അജിത് ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, ഫഡ്നാവിസ് സർക്കാരിന്റെ ആയുസ് വെറും 80 മണിക്കൂറായിരുന്നു. ശരദ് പവാറിന്റെ ശക്തമായ ഇടപെടലിൽ അജിത് പാർട്ടിയിൽ തിരികെയെത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിൽ അജിത് ഉപമുഖ്യമന്ത്രിയായി.
അനന്ത്റാവു പവാറിന്റെയും ആശയുടെയും മകനായി 1959 ജൂലൈ 22നാണ് അജിത് ജനിച്ചത്. 1982ൽ ഒരു പഞ്ചസാര ഫാക്ടറിയുടെ ഡയറക്ടർ ബോർഡ് മെംബറായാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 1991ൽ ബാരാമതിയിൽനിന്നു ലോക്സഭയിലെത്തി. പി.വി. നരസിംഹറാവു മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശരദ് പവാറിനുവേണ്ടി ബാരാമതി ലോക്സഭാ സീറ്റ് അജിത് ഒഴിഞ്ഞു. 1991 മുതൽ എട്ടു തവണ ബാരാമതിയിൽനിന്ന് നിയമസഭാംഗമായി. തട്ടകമായ ബാരാമതിയിൽ എക്കാലവും അജിത്തിന് ഈസി വാക്കോവർ ആയിരുന്നു.
2019ൽ 1.65 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അടുത്ത മാസം സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് അജിത് പവാറിന്റെ ദാരുണാന്ത്യം. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ എന്നീ മുഖ്യമന്ത്രിമാർക്കു കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. എട്ടു വർഷവും 278 ദിവസവും ഇദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. 1999 മുതലുള്ള 27 വർഷത്തിനിടെ 22 വർഷവും അജിത് പവാർ ഭരണപക്ഷത്തായിരുന്നു. 2014-2019 കാലത്തു മാത്രമായിരുന്നു അദ്ദേഹം പ്രതിപക്ഷത്തായിരുന്നത്.
എൻസിപിയെ പിളർത്തിയെങ്കിലും ശരദ് പവാർ കുടുംബവുമായി അജിത്തിന് ഊഷ്മള ബന്ധമായിരുന്നു. ഇരു എൻസിപികളും യോജിക്കുന്നതിനുള്ള ചർച്ച നടന്നുവരികേയാണ് അജിത്തിന്റെ വേർപാട്. പൂന, പിംപ്രി-ചിഞ്ച്വാഡ് കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ എൻസിപിയിലെ ഇരു വിഭാഗവും സഖ്യത്തിലാണു മത്സരിച്ചത്. അടുത്ത മാസം നടക്കുന്ന ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും സഖ്യം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
നാലര പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതത്തിൽ അജിത് പവാറിന് ഉയർച്ചകൾ മാത്രമേയുള്ളൂ. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം എന്ന മോഹം മാത്രം സഫലമായില്ല. 70,000 കോടിയുടെ ജലസേചന കുംഭകോണവും മകൻ പാർഥിന്റെ പേരിൽ ഉയർന്ന ഭൂമി ഇടപാട് വിവാദങ്ങളുമൊന്നും ഈ മറാഠാ കരുത്തനെ തളർത്തിയില്ല.
National
മുംബൈ: മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. വികസനം ആയിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും അതുകൊണ്ട് സർക്കാരിന് അനുകൂലമായ വികാരമുണ്ടാകുമെന്നും ഷിൻഡെ അവകാശപ്പെട്ടു.
"മഹായുതി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുംബൈയും പുനയും അടക്കമുള്ള നഗരസഭകളിൽ മഹായുതിയുടെ മേയർ തന്നെയായിരിക്കും എത്തുക. ജനങ്ങൾ സർക്കാരിനൊപ്പമാണ്.'-ഷിൻഡെ പറഞ്ഞു.
പ്രതിപക്ഷം വളരെ ദുർഭലമാണ്. അവർക്ക് ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ല. മുംബൈയിൽ പോലും അവർക്ക് ജയിക്കാനാവില്ല. മഹായുതിയുടെ വിജയം തുടരാനുള്ള തെരഞ്ഞെടുപ്പ് മാത്രമാണിതെന്നും ഷിൻഡെ പറഞ്ഞു.
Kerala
കോഴിക്കോട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉണ്ടായേക്കാവുന്ന ഉപമുഖ്യമന്ത്രി പദവിയെ സംബന്ധിച്ച ചർച്ചകളെ കുറിച്ച് പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ലീഗ് കുറെ തവണ ഭരണപക്ഷത്തെ രണ്ടാം പാർട്ടിയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷം പ്രചരിപ്പിക്കുന്നതാണെന്നും തങ്ങൾക്ക് അങ്ങനെ ഒരു വേവലാതിയും ഇല്ലെന്നും അങ്ങനെ ഒരാവശ്യം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യമൊക്കെ അതത് പാർട്ടികളാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ലീഗിന് കുറിച്ചുള്ള കാര്യങ്ങളൊക്കെ പാണക്കാട് തങ്ങൾ ഉചിതമായ സമയത്ത് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
"കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടമാണ് നടത്തിയത്. യുഡിഎഫ് ആകെ തന്നെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ആവർത്തിക്കും.'-കുഞ്ഞാലിക്കുട്ടി.
National
മുബൈ: മകൻ പാർഥ് പവാറിന്റെ കന്പനിയുടെ നേതൃത്വത്തിൽ നടന്ന വിവാദ ഭൂമി ഇടപാട് റദ്ദാക്കിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. സംഭവത്തിൽ ചട്ടപ്രകാരം അന്വേഷണം നടക്കുമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസും പറഞ്ഞു.
വിവാദ ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യു) വികാസ് ഖാർഗെ തലവനായ സമിതിയെ സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു. അതേസമയം ഇടപാട് റദ്ദാക്കുന്നതിന് പാർഥ് പവാറിന്റെ കന്പനി സ്റ്റാന്പ്ഡ്യൂട്ടി ഇനത്തിൽ ഏഴു ശതമാനം അധിക തുക നൽകേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
പൂന മുൻധ്വയിലെ വിലയേറിയ 40 ഏക്കർ സർക്കാർ ഭൂമി 300 കോടി രൂപയ്ക്ക് പാർഥ് പവാർ പങ്കാളിയായ കന്പനിക്ക് വിറ്റതാണ് വിവാദമായത്. 1800 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണിത്.
മകനെതിരായി ഭൂമി കുംഭകോണ ആരോപണം ഉയർന്നതിനു പിന്നാലെ അജിത് പവാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാങ്ങിയ ഭൂമി സർക്കാരിന്റേതാണെന്ന് പാർഥിനും ബിസിനസ് പങ്കാളിക്കും അറിയില്ലായിരുന്നുവെന്നാണ് അജിത് പവാർ വിശദീകരിച്ചത്.